Recent

Mullinte Muna [മുള്ളിന്‍റെ മുന] - Muzic ID



Song: Mullinte Muna
Band: Muzic ID
Studio: Music Mojo
Year: 2015

മുള്ളിന്റെ...
മുള്ളിന്റെ മുന കൊണ്ടു മൂന്നു കൊളം കുത്തി ഞാൻ
രണ്ടു കൊളം പൊട്ട, ഒന്നില് വെള്ളമേയില്ല
വെള്ളമില്ലാക്കുളത്തീന്നു മണ്ണു വാരാൻ മൂന്നു പേര്
രണ്ടാള് ഞൊണ്ടി, ഒരുവനു കാലേയില്ല

ഇല്ല, ഇല്ല അയ്യോ വെള്ളമേയില്ല...
ഇല്ല, ഇല്ല അയ്യോ കാലേയില്ല...

യേലപ്പുലയേലേലോ യേലപ്പുലയേലേലോ
യേലപ്പുല, യേലപ്പുല യേലേലേലോ...
യേലപ്പുലയേലേലോ യേലപ്പുലയേലേലോ
യേലപ്പുല, യേലപ്പുല യേലേലേലോ...


കാലില്ലാത്തവന്ക്ക്..
കാലില്ലാത്തവന്ക്ക് വെച്ചരിശി മൂന്നരിശി
രണ്ടരിശി പച്ച, ഒന്നു വെന്തതേയില്ല
വേവാത്ത അരിശിക്ക് വിരുന്നുകാര് മൂന്നു പേര്
രണ്ടാള് പട്ടിണി, ഒരുവൻ ഉണ്ടതേയില്ല

ഇല്ല, ഇല്ല അയ്യോ ഉണ്ടതേയില്ല

യേലപ്പുലയേലേലോ യേലപ്പുലയേലേലോ
യേലപ്പുല, യേലപ്പുല യേലേലേലോ...
യേലപ്പുലയേലേലോ യേലപ്പുലയേലേലോ
യേലപ്പുല, യേലപ്പുല യേലേലേലോ...


ഉണ്ണാത്തവന്ക്ക് പാൽ കുടിക്കാൻ മൂന്നെരുമ
രണ്ടെരുമ മച്ചി, ഒന്നു പെറ്റതേയില്ല
പേറില്ലാത്തെരുമയ്ക്കു പുല്ലു തിന്നാൻ മൂന്നു മല
രണ്ടു മല മൊട്ട, ഒന്നില് പുല്ലേയില്ല

പുല്ലില്ലാ മലയീന്ന് തീറ്റ പണം മൂന്നു പണം
രണ്ടു പണം പൊട്ട, ഒന്ന് എടുത്തതേയില്ല
എടുക്കാത്ത പണത്തിന്നു കാവലാള് മൂന്നു പേര്
രണ്ടു പേര് കുരുടൻ, ഒരുവനു കണ്ണേയില്ല

യേലപ്പുലയേലേലോ യേലപ്പുലയേലേലോ
യേലേപ്പുല, യേലേപ്പുല യേലേപ്പുലേലോ...
യേലപ്പുലയേലേലോ യേലപ്പുലയേലേലോ
യേലേപ്പുല, യേലേപ്പുല യേലേപ്പുലേലോ...


കണ്ണീല്ലാത്തവന്ക്ക്...
കണ്ണില്ലാത്തവന്ക്ക് കാഴ്ച്ചക്കായ് മൂന്നു കണ്ണട
രണ്ടെണ്ണം പൊട്ട, ഒന്നില് ചില്ലേയില്ല
ചില്ലു വാങ്ങാൻ ചെന്നപ്പോ...
ചെന്നപ്പോ... ചെന്നപ്പോ... ചെന്നപ്പോ... ചെന്നപ്പോ... ചെന്നപ്പോ... ചെന്നപ്പോ...
ചില്ലു വാങ്ങാൻ ചെന്നപ്പോ ചില്ലു കട മൂന്നെണ്ണം
രണ്ടെണ്ണം പൂട്ടി, ഒന്നു തുറന്നതേയില്ല

യേലപ്പുലയേലേലോ യേലപ്പുലയേലേലോ
യേലപ്പുല, യേലപ്പുല യേലേലേലോ...
യേലപ്പുലയേലേലോ യേലപ്പുലയേലേലോ
യേലപ്പുല, യേലപ്പുല യേലേലേലോ...


കട തുറക്കാൻ ചെന്നപ്പോ...
ചെന്നപ്പോ...
കട തുറക്കാൻ ചെന്നപ്പോ കടക്കാര് മൂന്നു പേര്
രണ്ടാള് ചത്തു, ഒരുവൻ ജനിച്ചതേയില്ല
ജനിക്കാത്ത പിള്ളയ്ക്ക് പാട്ടൊരുക്കി പാടണോങ്കി
പാട്യാലും പാട്യാലും തീരത്തില്ല...

യേലപ്പുലയേലേലോ യേലപ്പുലയേലേലോ
യേലപ്പുല, യേലപ്പുല യേലേലേലോ...
യേലപ്പുലയേലേലോ യേലപ്പുലയേലേലോ
യേലപ്പുല, യേലപ്പുല യേലേലേലോ...

യേലപ്പുലയേലേലോ യേലപ്പുലയേലേലോ
യേലപ്പുല, യേലപ്പുല യേലേലേലോ...
യേലപ്പുലയേലേലോ യേലപ്പുലയേലേലോ
യേലപ്പുല, യേലപ്പുല യേലേലേലോ...

യേലപ്പുലയേലേലോ യേലപ്പുലയേലേലോ
യേലപ്പുല, യേലപ്പുല യേലേലേലോ...
യേലപ്പുലയേലേലോ യേലപ്പുലയേലേലോ
യേലപ്പുല, യേലപ്പുല യേലേലേലോ...

1 comment: