Angu Vaana Konilu [അങ്ങ് വാന കോണില്‍] - ARM 2024
Song: Angu Vaana Konilu
Movie/Album: ARM
Year: 2024
Musician: Dhibu Ninan Thomas
Lyrics: Dhibu Ninan Thomas, Manu Manjith
Singer(s): Dhibu Ninan Thomas, Vaikom Vijayalakshmi, Manu Manjith
മിന്നി നിന്നൊരമ്പിളി
അമ്പിളിക്കലയ്ക്കുള്ളില്
ചോര കൺ മുയൽ
ഇങ്ങ് നീല തുരുത്തില്
നീർ പരപ്പില്‍ നിഴലിടും
അമ്പിളിക്കലയ്ക്കുള്ളില്
ആമ കുഞ്ഞനോ
ആമ കുറുമ്പനന്ന്
നെഞ്ചത്ത് വെറ്റില ചെല്ലവുമായ്
താനെ വലിഞ്ഞു കേറി
തുരുത്തിൽ എങ്ങോ പതുങ്ങിയല്ലോ
താര കൊളുത്തുള്ളോരാ
ചേലൊക്കും വെറ്റില ചെല്ലത്തിലോ
ഭൂമിയപ്പാടെ മൂടും
അത്രയും വെറ്റിലയിട്ടു വെയ്ക്കാം
കുഞ്ഞിളം വാവേ
കഥ കേട്ട് മെല്ലെ
മിഴി പൂട്ട് മാറിൻ ചൂടിൽ
ഉറങ്ങ്, ഉറങ്ങ്
പൊന്നേ
തളാരാതെ ഓമൽ
ചിരിയോടെ കൊഞ്ചി, കളിയാടി
വളര് വളര്
മ്.. ഉറങ്ങ് ഉറങ്ങ്..
മ്.. ഉറങ്ങ് ഉറങ്ങ്..
ആ..ആ..ആ..ഏ..ഏ..ഏ..
നീ നടന്ന് പോകുമാ, നീണ്ടു നീണ്ട പാതയിൽ
കൈവിരൽ പിടിക്കുവാൻ, കൂടെയാരിനീ
ആ..ആ..ആ..
എവിടെ നിന്നതേതുമേ, താനെയങ്ങു നിൽക്കുവാൻ
ചാലു തീർത്തുമെത്തുമേ, നീരൊഴുക്കുകൾ
തൊട്ടു തലോടിക്കൊണ്ട്
കാറ്റില്ലെ നൊമ്പരം മാറ്റിടുവാൻ
ആകാശ നക്ഷത്രങ്ങൾ
ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും
മൂടുന്നൊരിട്ടകറ്റാൻ
തീയെന്നും മുന്നിൽ തെളിഞ്ഞുണരും
നീയന്ന വിത്തെടുത്ത് മണ്ണൊരു
കാടാക്കി മാറ്റിത്തരും
കുഞ്ഞിളം വാവേ
കഥ കേട്ട് മെല്ലെ
മിഴി പൂട്ട് മാറിൻ ചൂടിൽ
ഉറങ്ങ്, ഉറങ്ങ്
പൊന്നേ
തളാരാതെ ഓമൽ
ചിരിയോടെ കൊഞ്ചി, കളിയാടി
വളര് വളര്
ഉയർന്ന് വാ ഉയർന്ന് വാ
കഥകളെ നീ ഉടച്ച് വാ
ഉയർന്ന് വാ ഉയർന്ന് വാ
ഉലകിനെ നീ ജയിച്ച് വാ
No comments