Recent

മരണമെത്തുന്ന നേരത്ത് - സ്പിരിറ്റ്‌ [2012]



ഗാനം: മരണമെത്തുന്ന നേരത്ത്
ചിത്രം: സ്പിരിറ്റ്‌
വര്‍ഷം: 2012



Lyrics in English


മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍


ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയില്‍
നിന്‍റെ ഗന്ധമുണ്ടാകുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ


ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ
നിന്‍ മുഖം മുങ്ങി കിടക്കുവാന്‍
ഒരു സ്വരം പോലുമിനി എടുക്കാത്തൊരീ ചെവികള്‍
നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍


അറിവും ഓര്‍മ്മയും കത്തും ശിരസ്സില്‍ നിന്‍ ഹരിത-
സ്വച്ച സ്മരണകള്‍ പെയ്യുവാന്‍

മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ


അധരമാം ചുംബനത്തിന്‍റെ മുറിവു നിന്‍-മധുര
നാമ ജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ.. നിന്നിലേക്കു നടന്നോരെന്‍ വഴികള്‍
ഓര്‍ത്തെന്‍റെ പാദം തണുക്കുവാന്‍
പ്രണയമേ.. നിന്നിലേക്കു നടന്നോരെന്‍ വഴികള്‍
ഓര്‍ത്തെന്‍റെ പാദം തണുക്കുവാന്‍



അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നിവന്
പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍


മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ

മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ

1 comment:

  1. നശ്വരമായ ജീവിതത്തിൽ അവസാന നാളുകളിലെ ഹൃദയസ്പർശിയായ വരികളും അതിനോളം തന്നെ അന്ത്യനിമിഷങ്ങൾ ഏറ്റവും മനോഹരമാക്കിത്തീർന്നു പോകാനുള്ള ഏതൊരാളിന്റെയും ഉൽക്കടമായ ആഗ്രഹം പോലെ......

    ReplyDelete