Recent

കുങ്കുമനിറ സൂര്യൻ - നീയും ഞാനും [2019]



Song: Kunkumanira Sooryan
Movie/Album: Neeyum Njaanum
Year: 2019
Musician: Vinu THomas
Lyrics: BK Harinarayanan
Singer(s): Shreya Ghoshal


കുങ്കുമനിറ സൂര്യൻ

കുങ്കുമനിറസൂര്യൻ ചന്ദനവെയിലാലെ
മണ്ണിൽ തൂവും വെൺ മധുരം
തംബുരു ശ്രുതി മീട്ടി മാരുതനിരുകാതിൽ
പെയ്യും പാട്ടിൻ പാൽമധുരം
മന്ദാരമാകെ മൂളുന്ന വണ്ടോ
ചുണ്ടോടെ ഏകും തേൻമധുരം
കൺപീലിയാകെ നീയാം കിനാവിൻ
മഞ്ഞോർമ്മയേകും നീർമധുരം
സ്വരജതികളിലൂടെ മനമറിയുകയായി
മൗനാനുരാഗത്തിൻ തൂമധുരം
കുങ്കുമനിറസൂര്യൻ ചന്ദനവെയിലാലെ
മണ്ണിൽ തൂവും വെൺ മധുരം

ഗരി ഗരി സ .. നി ധ മ നി സ സ
സ ഗരിഗ മ മ.. മനി ധ മ ഗ മ ഗരി
സ ഗരിഗ സ സ ..ഗരി നി ധ നി സ
സ ഗരിഗ മ മ ..മനി ധ മ മ ധ നി സ
ധ നി സ രി ഗാ ഗാ ..ഗ മ രി സ ധ നി സ നി ധ മാ രി
ഗമ ഗമ ഗമ ഗമ ഗമ ധനി ധമ ഗമനി
ഗമ ഗമ ഗമ ഗമ ധനി ധമ ഗമനി മനി നി സ
ധനി സ രി ഗ മ നി സ ..പാ ഗാ മ രി സ
ധ നി സ രി ഗ മ നി സ സ സ

ഞാറ്റടിപ്പാട്ടിൽ നേർത്ത താരാട്ടിൽ
നാടിൻ നേരാം മൊഴിമധുരം
താനിരുന്നെങ്ങോ നീറിടുമ്പോഴും
ഉള്ളിൽ പൊള്ളും തീ മധുരം
രാമഴയിൽ ഇടറിവീഴാ...
നാളം പോൽ പെൺമധുരം
അഴലുകളുടെ ആഴം മറുകര നീന്താനായ്
എന്നാളും എന്നുള്ളിൽ മധുരം നീ
ഉയിരേ .. നിനവിൻ ഉറവേ ...
കുങ്കുമനിറസൂര്യൻ ചന്ദനവെയിലാലെ
മണ്ണിൽ തൂവും വെൺ മധുരം
തംബുരു ശ്രുതി മീട്ടി മാരുതനിരുകാതിൽ
പെയ്യും പാട്ടിൻ പാൽമധുരം
മന്ദാരമാകെ മൂളുന്ന വണ്ടോ
ചുണ്ടോടെ ഏകും തേൻമധുരം
കൺപീലിയാകെ നീയാം കിനാവിൽ
മഞ്ഞോർമ്മയേകും നീർമധുരം
സ്വരജതികളിലൂടെ മനമറിയുകയായി
മൗനാനുരാഗത്തിൻ തൂമധുരം
കുങ്കുമനിറസൂര്യൻ ചന്ദനവെയിലാലെ
മണ്ണിൽ തൂവും വെൺ മധുരം

No comments