Recent

കുറയുന്നില്ല നോവെന്നിൽ - സിത്താര കൃഷ്ണകുമാര്‍ [തൊടി]



Song: Kurayunnilla Novennil
Singer / Composer : Sithara Krishnakumar
Album : Thodi
Lyrics : Kabeer Ibrahim
Piano : Ramu Raj

Lyrics in English


കുറയുന്നില്ല നോവെന്നിൽ
നിറയുന്നു മനം പ്രേമത്താൽ

വിടരുന്നില്ല പൂവിവിടെ
വിടരുന്നില്ല പൂവിവിടെ
പൂരിതമിവിടം സുഗന്ധത്താൽ
നിറയുന്നു മനം പ്രേമത്താൽ

തിരയുന്നെങ്ങോ ഞാനവളെ
തിരയുന്നെങ്ങോ ഞാനവളെ
അവളുണ്ടെന്നുടെ ചാരത്തായി
നിറയുന്നു മനം പ്രേമത്താൽ
അവളുണ്ടെന്നുടെ ചാരത്തായി
നിറയുന്നു മനം പ്രേമത്താൽ

കുറയുന്നില്ല നോവെന്നിൽ
നിറയുന്നു മനം പ്രേമത്താൽ

നിറദീപങ്ങള്‍ തെളിയുന്നു
നിറദീപങ്ങള്‍ തെളിയുന്നു
ഞാനോ ഇരുളില്‍ മയങ്ങുന്നു
നിറയുന്നു മനം പ്രേമത്താൽ
ഞാനോ ഇരുളില്‍ മയങ്ങുന്നു
നിറയുന്നു മനം പ്രേമത്താൽ

ഉം.. പ്രേമത്താൽ
നിറയുന്നു മനം ...



No comments