Recent

ഉയിരിൻ നാഥനേ - ജോസഫ്‌ [2018]



Song: Uyirin Naadhane
Movie/Album: Joseph
Year: 2018
Musician: Ranjin Raj
Lyrics: BK Harinarayanan
Singer(s): Vijay Yesudas, Merin Gregory


ഉയിരിൻ നാഥനേ ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ
ഉയിരിൻ നാഥനേ ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ
ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ

എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂകിടുന്നു
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
ഉയിരിൻ നാഥനേ ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ
ഞാനെന്നൊരെൻ ജന്മം നീ തന്ന സമ്മാനം
ആനന്ദമാം ഉറവേ
ആരാകിലും നിന്നിൽ ചേരേണ്ടവർ ഞങ്ങൾ
ഓരോ ദിനം കഴിയേ

കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
നീ വന്ന പോലുള്ളിൽ തോന്നുന്നിതാ
നെഞ്ചു നീറിടുമ്പോഴും
എന്റെ താളമായി നീ
ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ
എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂകിടുന്നു
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
ഉയിരിൻ നാഥനേ ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ
ഉയിരിൻ നാഥനേ........

No comments