Recent

പൂമുത്തോളേ നീയെരിഞ്ഞ - ജോസഫ്‌ [2018]



Song: Poomuthole
Movie/Album: Joseph
Year: 2018
Musician: Ranjin Raj
Lyrics: Ajeesh Dasan
Singer(s): Vijay Yesudas / Niranj Suresh


പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ
ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ
മാനത്തോളം മഴവില്ലായ് വളരേണം എന്മണീ
ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം
പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ കനവിതളായ് നീ വാ
നിധിയേ മടിയിൽ പുതുമലരായ് വാ വാ

പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ
ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ
ആരും കാണാ മേട്ടിലെ തിങ്കൾ നെയ്യും കൂട്ടിലെ
ഈണക്കുയിൽ പാടും പാട്ടിൻ താളം പകരാം
പേര്മണിപ്പൂവിലെ തേനോഴുകും നോവിനെ
ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം
സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ്
മോഹക്കൊതിവാക്കു തൂകി നിൻ ചാരത്തെന്നും ഓമലായ്
എന്നെന്നും കണ്ണേ നിൻ കൂട്ടായ്
നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ്
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ
ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ
മാനത്തോളം മഴവില്ലായ് വളരേണം എന്മണീ
ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം
പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ കനവിതളായ് നീ വാ
നിധിയേ മടിയിൽ പുതുമലരായ് വാ വാ

No comments