Recent

Saandhya Prakaashame - Swantham Lekhakan [2009]

സാന്ധ്യപ്രകാശമേ പൊലിയരുത്

നീയെന്റെ വഴി കാട്ടുക പോകേണ്ട വഴിയിലൊരു

വഴി വിളക്കായ് എന്റെ വഴി കാട്ടുക (2)

(സാന്ധ്യപ്രകാശമേ...)



അദ്ധ്വാനിക്കുന്നവന്റെ കൂടാരങ്ങളിൽ

കരിവിളക്കു കൺ ചിമ്മി അണയുന്നതിൻ മുൻപ്

ഇരുളു തേർവാഴ്ച്ചക്കിറങ്ങുന്നതിൻ മുൻപ്

എന്റെ മൺ കുടിലിന്റെ വാതുക്കലിൽ

കാലൊച്ച കാതോർക്കുന്നവർക്കടുത്തെത്തുവാൻ

അത്താഴപ്പൊതി പങ്കു വെയ്ക്കുവാൻ

ഈ പഥികനു വഴിയേകുക

ചൂഷകന്മാരുടെ ചാട്ടവാറടിയേറ്റ മുറിവിൽ

പൊടിക്കുന്ന ചെമ്പുള്ളി വാണന്റെ വാഴ്വിന്റെ

വഴിയൊരു ചെമ്പട്ടു വിരിയായ് നിഴലായൊതുങ്ങണം

വീണ മണ്ണിന്റെ നനവിലീ വഴിയെന്റെ

അഴലിന്റെ നദിയായ് മൊഴിയിലൊതുങ്ങാ വികാരങ്ങൾ

ചൂടേറ്റു പൊരിയുന്ന വഴി തൻ സിരകളിൽ തീയായ്

പോരിന്റെ തെയ്യങ്ങൾ ആടുന്ന വഴികളിൽ

തുടികളിൽ പ്രേത താളങ്ങളായ്

വടി കുത്തി അകലേയ്ക്കു പോകുന്ന നിഴലിനെ

പോക്കു വെയിൽ നാളം പുതപ്പിച്ച പൊൻ പട്ടു വിരിയായ്

സാന്ധ്യ പ്രദീപമേ നീ കത്തി നിൽക്കുക

കണ്ണിൻ വിളക്കായ് കരളിൽ കനിവായ്

മെയ്യിൽ മെഴുക്കായ് മണ്ണിന്റെ ഗുരുവരദയായ്

എന്റെ പെണ്ണിന്റെ കണ്ണാടി ബിംബമായ്

പോകേണ്ട വഴിയിലുണ്ട് ഇഴ ജന്തുവല്ല

എന്റെ സഹജന്റെ ദുര തീർത്ത ക്രൂര നയനങ്ങൾ

അവനെന്റെ നട്ടുകവീണ തട്ടിയെടുത്തതിൽ

വേതാളരാഗങ്ങൾ ഊട്ടുന്നതിൻ മുൻപ്

എത്തേണ്ടെടുത്ത് എന്നെ എത്തിക്കുവാൻ

സാന്ധ്യതാരങ്ങളെ വഴി കാട്ടുക

അകലെയെൻ മൺ വീടു തൻ ചുമരു ചാരി

ഉദരഭാരം തളർത്തുന്ന മിഴികളുമായ്

എന്നെ പുനർജ്ജനിപ്പിക്കുവാൻ

കാത്തിരിക്കുന്നവൾക്കൊരു തരി വെട്ടം കൊടുക്കുക

ആശകൾക്കെല്ലാം കരുത്തേകുവാൻ

No comments